Sunday, December 23, 2007

എന്റെ ആദ്യ പോട്ടം-പിടിത്ത സംരംഭം

കഴിഞ്ഞ thanksgiving-നു ഞാന്‍ ഒരു digital camera വാങ്ങി। എന്റെ ആദ്യ ഫോട്ടോകള്‍ ഇവിടെ പോസ്റ്റുന്നു. സഹിക്കുക-:).

ഞാന്‍ എടുത്ത ആദ്യ ഫോട്ടോ. ബാല്‍ക്കണിയില്‍ നിന്നൊരു ദൃശ്യം:















ഇവിടെ 1-2 ആഴ്ച മുമ്പ്‌ മഞ്ഞ്‌ വീഴ്ചയുണ്ടായി. ഓഫീസില്‍ നിന്നും വന്നപ്പോഴേക്കും രാത്രിയായി (ഇവിടെ 5 മണിക്ക്‌ മുമ്പ്‌ തന്നെ സൂര്യന്‍ അസ്തമിക്കും):
ഈ ചുമരിന്റെ ഒരു കാര്യം। ഒരു ഫോട്ടോ എടുക്കാനും സമ്മതിക്കില്ല....

തണുപ്പ്‌ കൊണ്ട്‌ കൈ വിറച്ചതാണ്‌, അല്ലാതെ shake ആയതൊന്നുമല്ലെന്നേ....


ഇതും....:

ഈ രാത്രി സെറ്റിങ്ങ്സ്‌ ഒന്നും ശരിയായില്ല. ഇനി രാവിലെ എടുക്കാം...:

രാവിലെ ആയിട്ടും മഞ്ഞ്‌ അതുപോലുണ്ടല്ലോ:

അല്‍പം നേരത്തേ എഴുന്നേറ്റിരുന്നെങ്കില്‍, ഇനിയും എടുക്കാമായിരുന്നു (നിങ്ങളുടെ ഭാഗ്യം..-:)..)

ഇതിന്റെ രഹസ്യം മാത്രം പറയില്ല. ശിഷ്യപ്പെടേണ്ടിവരും -:)

Saturday, October 20, 2007

വെറുതെ ഇരുന്നപ്പോള്‍ കുത്തിക്കുറിച്ചത്‌

ഒന്നര വര്‍്ഷത്തിലധികമായി ബ്ലോഗ് തുടങ്ങിയിട്ട്. എന്തെങ്കിലും പോസ്റ്റ്യിട്ടു തന്നെ ഒരു വര്‍്ഷത്തിലധികമായി. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയതെന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ ഉത്തരമില്ല. പക്ഷേ ഒന്നുണ്ട്, ഇ ബൂലോകതെത്തിയത് മുതല്‍ വായിച്ചാലും വായിച്ചാലും തീരാത്തത്ര വിഭവങ്ങള്‍, ഇതെല്ലാം വായിക്കുക, ആവോളം ആസ്വദിക്കുക, അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഇതിന്നിടയില്‍ എന്തെങ്കിലും എഴുതണമെന്നു ഇതുവരെ തോന്നിയില്ല, അത്ര തന്നെ. (ഇടയ്ക്കിടക്ക് വല്ലതും പോസ്റ്റിയില്ലെങ്കില്‍ ബ്ലോഗ്ഗര്‍ ബ്ലോഗ് അടച്ചുപൂട്ടുമെന്ന് എവിടെയോ വായിച്ചതായി ഒരോര്‍മ...)