Saturday, September 23, 2006

മലയാളം ബ്ലോഗ്‌ വായനാ-പുരോഗതി

അങ്ങനെ അരവിന്ദ് ജീയുടെ മൊത്തം ചില്ലറ, അല്ലറ ചില്ലറ എന്നു വേണ്ട അവിടെ പോസ്റ്റിയതു മൊത്തം ഒരു തുള്ളി പോലും ബാക്കിയാക്കാതെ കുടിച്ചു തീറ്ത്തു. ശ്രീജിത്തിന്‍റെ മണ്ടത്തരങ്ങളും അപ്പാടെ വെള്ളം പോലും ചേറ്ക്കാതെ വിഴുങ്ങി. ഈ ബൂലോഗത്തെത്താന്‍ താമസിച്ചതു കാരണം ഉള്ള ഒരു ബുദ്ധിമുട്ടേയ്… ഇനിയും സ്വാദ് പോലും നോക്കാത്ത എന്തെല്ലാം വിഭവങ്ങള്‍. ഹോ! ഓറ്ക്കുന്‍പോള്‍ത്തന്നെ വായില്‍ വെള്ളം നിറയുന്നു. ഇനിയും എത്ര ‘വീക്കെന്ഡ്സ്’ വേണ്ടി വരും എല്ലാം ഒരരുക്കാക്കാന്‍? എന്‍റെ ബ്ലോഗനാറ്കാവിലമ്മേ ഇതെല്ലാം വായിച്ചു തീറ്ക്കാന്‍ അനുഗ്രഹിക്കേണമേ…..